റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌പീക്കറെ വിമർശിച്ചതിന് കോൺഗ്രസ്‌ എംഎൽഎമാർക്കെതിരെ നോട്ടീസ്

April 21, 2020 - 5:20 pm

മ​ല​പ്പു​റം ഏപ്രിൽ 21: സ്പീ​ക്ക​റെ വി​മ​ര്‍​ശി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ്.

കെ.​എം. ഷാ​ജി എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ വി​ജി​ല​ന്‍​സി​ന് അ​നു​മ​തി ന​ല്‍​കി​യ​തി​നാ​ണ് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​യ വി.​ഡി. സ​തീ​ശ​ന്‍, എ.​പി. അ​നി​ല്‍​കു​മാ​ര്‍, ഷാ​ഫി പ​റ​മ്പില്‍, സ​ണ്ണി ജോ​സ​ഫ്, റോ​ജി എം. ​ജോ​ണ്‍, ശ​ബ​രി​നാ​ഥ​ന്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത് എ​ന്നി​വര്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ച​ത്.

ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ​യാ​ണ് സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ന​ട​പ​ടി ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ള്‍​ക്ക് നി​ര​ക്കാ​ത്ത​തും സ്പീ​ക്ക​റു​ടെ നി​ഷ്പ​ക്ഷ​തയ്​ക്ക് ക്ഷ​ത​മേ​ല്‍​പ്പി​ക്കു​ന്ന​താ​ണെ​ന്നും എം​എ​ല്‍​എ​മാ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *