റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈയിൽ 27 മാധ്യമപ്രവർത്തകർക്ക് കൂടി കോവിഡ്

April 21, 2020 - 5:10 pm

ചെന്നൈ ഏപ്രിൽ 21: ചെന്നൈയില്‍ 27 മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റോയപുരത്ത് കൊവിഡ് സ്ഥീരികരിച്ച സ്വകാര്യ ചാനല്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതിനാല്‍ ചാനല്‍ താത്കാലികമായി അടച്ചു.

സഹപ്രവര്‍ത്തകരായ 94 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 27പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ചില പരിശോധന ഫലങ്ങള്‍ കൂടി വരാനുണ്ടെന്ന് റോയപുരം കോര്‍ഷറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

തമിഴ്നാട്ടില്‍ ഇതുവരെ 1520 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിനേഴ് പേര്‍ മരിച്ചു. 457 പേര്‍ രോഗമുക്തരായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *