പുത്തനത്താണി: ലോട്ടറിക്കടയുടെ ചുവര്‍ തുരന്ന് മോഷണം നടത്തിയ ആളെത്തന്നെ പിറ്റേന്ന് കടയുടമ ആളറിയാതെ പണിക്കുവിളിച്ചു. ആള്‍ പണിക്കെത്തി ചുവര്‍ അടച്ച് പണിക്കൂലിയും വാങ്ങി സ്ഥലംവിട്ടു. തിരൂര്‍ പുത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറിക്കടയിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. മോഷ്ടാവ് തുരന്ന ദ്വാരമടയ്ക്കാന്‍ പുകയില്ലാത്ത അടുപ്പ് ഫിറ്റ് ചെയ്യുന്ന രണ്ടത്താണി സ്വദേശി അബ്ദുല്‍ സമദിനെയാണ് കിട്ടിയത്.
പിന്നീട് വേറൊരു കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ സമദ് ചോദ്യം ചെയ്യലിനിടെ ഇക്കാര്യം തുറന്നുസമ്മതിച്ചു. മോഷണത്തിനായി ചുവര്‍ തുരന്ന് അകത്തുകയറുക, തെളിവ് നശിപ്പിക്കാനും വിരലടയാളം ലഭിക്കാതിരിക്കാനും തീയിടുക എന്നിവ ഇയാളുടെ രീതിയാണ്.
