റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡിന് മരുന്നു കണ്ടെത്തിയെന്ന് അവകാശവാദംനടത്തിയ ആള്‍ അറസ്റ്റില്‍

May 8, 2020 - 1:49 pm

ചെന്നൈ: കൊവിഡ് സുഖപ്പെടുത്തുന്ന ഹെര്‍ബല്‍ മരുന്ന് വികസിപ്പിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കോയമ്മേട് ബസ് സ്റ്റാന്റിനു സമീപം സിദ്ധ ആശുപത്രി നടത്തിവരുന്ന തനികാചലം എന്നയാളാണ് അറസ്റ്റിലായത്. ഒരു മെഡിക്കല്‍ യോഗ്യതകളുമില്ലാതെയാണ് ഇയാള്‍ ആശുപത്രി നടത്തിവന്നിരുന്നത്.

പത്രങ്ങള്‍ വഴിയും പരസ്യം നല്‍കിയിരുന്നു. ഇയാള്‍ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ ആന്റ് ഹോമിയോപതി ഡയറക്ടറാണ് പരാതിപ്പെട്ടത്. കൊറോണ രോഗാണുവിന്റെ ബാധ ഏല്‍ക്കാന്‍ തയ്യാറാണെന്നും 48 മണിക്കൂര്‍കൊണ്ട് സ്വയംചികിത്സിച്ച് ഭേദപ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ അവകാശവാദം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *