റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എടിഎം മെഷീനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്‌

May 11, 2020 - 12:58 am

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം. പാമ്പിനെ കണ്ട ഉടനെ സെക്യൂരിട്ടിക്കാരന്‍ വാതിലടച്ചു. ആളുകള്‍ക്ക് അപകടമുണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. പക്ഷെ, പാമ്പ് മെഷീനുള്ളില്‍ കയറി ഒളിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.


പാമ്പുകള്‍ ഫ്രിഡ്ജിലും കടയിലും വീട്ടിലും കയറി പാര്‍പ്പുറപ്പിക്കുന്ന വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണില്‍ എല്ലാം ശാന്തമായതോടെ മാളങ്ങളില്‍ നിന്നും അവ പുറത്തു വരുന്നതാണ് കാരണം. പുലിയടക്കം ഉള്ള വന്യജീവികളും നഗരങ്ങളിലേക്ക് വന്നു തുടങ്ങിയിരിക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *