റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസപകടം; 18 മലയാളികള്‍ക്ക് പരിക്ക്

May 10, 2020 - 11:35 pm

കോട്ടയം: ബംഗളൂരുവില്‍നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബസ് അപകടത്തില്‍ 26 മലയാളികള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ കരൂരില്‍ വച്ചാണ് അപകടം സംഭവിക്കുന്നത്. മൂന്നു പേരുടെ നില ഗുരുതരമാണ്.

ലോക്കഡൗണില്‍ ബംഗളൂരുവില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജയ് ഗുരു എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12-ഓടെയായിരുന്നു സംഭവം.

കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ത്ഥികളായിരുന്നു യാത്രക്കാരില്‍ ഏറെയും. പരിക്കേറ്റ 18 പേരെ അമരാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *