റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ഥിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ആള്‍ റിമാന്‍ഡില്‍ ജയിലിലേക്ക്

May 20, 2020 - 1:00 pm

തൃശൂര്‍: വിദ്യാര്‍ഥിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ ആള്‍ റിമാന്‍ഡില്‍ ജയിലിലേക്ക്. തിരുവത്ര, പുത്തന്‍കടപ്പുറം കാളിടകയില്‍ റഷീദ് എന്ന അണ്ണാച്ചി റഷീദിനെയാണ് (39) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് കാലമായതിനാല്‍ മാസ്‌ക് ഉപയോഗിച്ച് മുഖംമറച്ചു നടന്ന പ്രതിയെ ചാട്ടുകുളത്തിനു സമീപത്തെ കള്ള് ഷാപ്പില്‍നിന്നാണു പിടികൂടിയത്. ലഹരി ഉപയോഗത്തിന് അടിമയായ പ്രതി കഠാര കാണിച്ചു ഭയപ്പെടുത്തിയാണ് വിദ്യാര്‍ഥിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. എസ്എച്ച്ഒ അനില്‍കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ യു കെ ഷാജഹാന്‍, എസ്‌ഐമാരായ കെ പി ആനന്ദ്, കശ്യപന്‍, എഎസ്‌ഐ സുനു, സിപിഒ മാരായ വിപിന്‍, ശരത്, മിഥുന്‍, സതീഷ്, ജോഷി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *