തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് മൂല്യനിര്‍ണയം ഈ മാസം ഒടുവില്‍ പൂര്‍ത്തിയാവും. ജൂലൈ ആദ്യവാരം റിസള്‍ട്ട് പ്രഖ്യാപിക്കും. ഇതിനുപിന്നാലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലവും പ്രഖ്യാപിക്കും. എസ്എസ്എല്‍സിയുടെ രണ്ടാംഘട്ടത്തില്‍ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചു. പല ക്യാംപുകളിലും അധ്യാപകര്‍ കുറവായതിനാല്‍ മൂല്യനിര്‍ണയം മന്ദഗതിയിലാണ് നടക്കുന്നത്. ഈമാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാവും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും. അതും പൂര്‍ത്തിയാക്കി ജൂലൈ ആദ്യം ഫലം പ്രഖ്യാപിക്കാനാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.
