റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

June 14, 2020 - 9:29 pm

മുംബൈ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത് (34) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഞായറാഴ്ച (14/06/2020)- ന് ബാന്ദ്രയിലെ സ്വന്തം ഭവനത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.

സുശാന്തിന്റെ വസതിയില്‍ ഇന്നലെ ഒരു പാര്‍ട്ടി നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളാണ് പങ്കെടുത്തത്. ഏറെ വൈകി ഉറങ്ങാന്‍ പോയ സുശാന്ത് രാവിലെ എഴുന്നേറ്റ് വന്നില്ല. ഉച്ചയോടെ ജോലിക്കാരന്‍ വന്ന് വാതില്‍ തട്ടി വിളിച്ചിട്ടും തുറന്നില്ല. ബലംപ്രയോഗിച്ച് വാതില്‍ തുറന്നു നോക്കിയപ്പോള്‍ സുശാന്തിനെ മരിച്ച നിലയിലാണ് കണ്ടത്.

ടെലിവിഷന്‍ സീരിയലിലൂടെയാണ് സുശാന്ത് അഭിനയരംഗത്തേക്ക് വന്നത്. 12 ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ‘കായ് പോ ചെ’ എന്ന ചിത്രമാണ് ആദ്യത്തേത്. ‘ചിത് ചോരെ’ എന്ന സിനിമ അവസാനത്തേതും. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി 2016-ല്‍ പുറത്തിറങ്ങിയ ‘എംഎസ് ധോണി- അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തില്‍ ധോണിയുടെ വേഷം ചെയ്തത് സുശാന്ത് ആണ് .

നാലുദിവസം മുമ്പ് സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍ കെട്ടിടത്തിന്റെ 14-ാമത്തെ നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.
‘ദിശയുടെ മരണം തന്നെ തകര്‍ത്തിരിക്കുന്നു’ എന്ന് സുശാന്ത് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. സുശാന്തിന്റെ അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് 2002-ല്‍ തന്നെ വിട്ടു പിരിഞ്ഞ അമ്മയെ കുറിച്ച് ആയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *