റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നായ്ക്കളുടെ ശവംപോലും ഇതിലും നന്നായി സംസ്‌കരിക്കും, കൊവിഡ് ബാധിച്ചവരുടെ മൃതദേഹം കുഴിയില്‍തള്ളുന്ന കാഴ്ച ഹൃദയഭേദകം

July 1, 2020 - 3:52 pm

ബംഗളൂരു: നായ്ക്കളുടെ ശവംപോലും ഇതിലും നന്നായി സംസ്‌കരിക്കും. കര്‍ണാടകത്തിലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍നിന്ന് മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളിയത്. ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്റെ ജില്ലയായ ബെല്ലാരിയിലെ വ്യവസായ മേഖലയോടുചേര്‍ന്ന വിജനമായ സ്ഥലത്താണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആംബുലന്‍സില്‍നിന്ന് കറുത്ത തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഓരോന്നായി കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ്. പിപിഇ കിറ്റ് ധരിച്ച ആളുകള്‍ കന്നഡ ഭാഷയാണ് സംസാരിക്കുന്നത്. കുഴികുത്താനായി കൊണ്ടുവന്ന ജെസിബി യന്ത്രങ്ങളും കാണാം. ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കുന്നത് ഇവിടെയാണ്.

കാട്ടുപന്നിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് മൂന്നുപേര്‍ക്കെതിരേ കേരളത്തില്‍ കേസ് എടുത്തത് അടുത്ത നാളിലാണ്. ഇതിന്റെ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍നിന്ന് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇതേ സമയത്തുതന്നെയാണ് നമ്മുടെ തൊട്ടയല്‍ സംസ്ഥാനത്ത് കൊവിഡ് രോഗം വന്ന് മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്‌കരിച്ചത്.

രോഗം വരുന്നതും അതേത്തുടര്‍ന്ന് മരണപ്പെടുന്നതും സാധാരണം. എന്നാല്‍, അജ്ഞത കൊണ്ടോ തക്കസമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാഞ്ഞതിനാലോ ആവാം ഇവര്‍ മരണപ്പെട്ടത്. മൃതദേഹത്തോട് അനാദരവ് കാട്ടുന്നത് അന്താരാഷ്ട്ര കുറ്റകൃത്യമാണ്. ശത്രുസേനയിലെ ഒരു ഭടന്‍ മരണപ്പെട്ടാല്‍പോലും ആ മൃതദേഹത്തോട് മാന്യമായി പെരുമാറണമെന്നാണ് നിയമം. രോഗത്തെ വെറുക്കുകയും രോഗിയെ സ്‌നേഹിക്കുകയും വേണം. തീര്‍ച്ചയായും രോഗം വന്ന് മരിച്ച വ്യക്തിയുടെ മൃതദേഹം മാന്യമായ സംസ്‌കാരം അര്‍ഹിക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *