ന്യൂഡല്‍ഹി: ഒമ്പതാം കളാസിലും പതിനൊന്നാം ക്ലാസിലും പരാജയപ്പെട്ട കുട്ടികള്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ വീണ്ടും പരീക്ഷ നടത്താന്‍ സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് നിര്‍ദേശിച്ച് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം അയച്ചിട്ടുണ്ട്.
പരീക്ഷകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ നടത്താനുള്ള സ്വാതന്ത്ര്യം സ്‌കൂളുകള്‍ക്കുണ്ടെന്നും സിബിഎസ്ഇ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.അതത് സ്‌കൂളുകള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാം. പരീക്ഷകള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സമയം നല്‍കണമെന്നും സിബിഎസ്ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
മേയ് 13ന് ഇതു സബന്ധിച്ച് സമാന അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്‌കൂളുകളും രണ്ടാമത് പരീക്ഷ എഴുതുവാനുള്ള അവസരം നല്‍കാന്‍ തയാറായിരുന്നില്ല. ഇക്കാര്യം വീണ്ടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
