തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് സിനിമാ ലോകത്തെയും കായിക ലോകത്തെയും പ്രമുഖർ .
പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നൂവെന്നും സച്ചിൻ ടെൻഡുൽകർ ട്വീറ്റ് ചെയ്തപ്പോൾ, അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിൽ പറഞ്ഞു. അപകടം ഞെട്ടിക്കുന്നതായും യാത്രക്കാർക്കും ജീവനക്കാർക്കുമായി പ്രാർത്ഥിക്കുന്നതായും രോഹിത് ശർമയും ട്വീറ്റ് ചെയ്തു.
ശരിക്കും ഭയപ്പെടുത്തുന്ന വാർത്തകളാണ് ചുറ്റുമെന്നും ഓരോരുത്തരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും ദുൽഖർ സൽമാൻ ട്വീറ്റ് ചെയ്തപ്പോൾ ഹെൽപ് ലൈൻ വിവരങ്ങൾ പൃഥ്വിരാജ് പങ്കുവച്ചു.
ബോളിവുഡ് താരങ്ങളുടെയടക്കം അക്കൗണ്ടുകളിൽ നിന് രാത്രിയിൽ ഒരൊറ്റ മണിക്കൂറിനുള്ളിൽ 20000 ട്വീറ്റുകളാണ് എയർ ഇന്ത്യ എന്ന ഹാഷ്ടാഗിൽ എത്തിയത്. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ദിഷ പടാണി, രൺദീപ് ഹൂഡ, ഖുശ്ബു എന്നിവരെല്ലാം നടുക്കവും ദു:ഖവും രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു
