ലിസ്ബൺ: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. ജര്‍മ്മന്‍ ടീമായ ആര്‍ ബി ലൈപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് പി.എസ്.ജി ലീഗിന്റെ ഫൈനലിലേക്ക് കയറിയത്.
കളിയുടെ തുടക്കം മുതൽ തുടർച്ചയായ ആക്രമണമാണ് പി.എസ്.ജി അഴിച്ചുവിട്ടത്. 13-ാം മിനിറ്റിൽ മാര്‍ക്വിന്‍യോസും 42-ാം മിനിറ്റിൽ ഡി മരിയയും 56-ാം മിനിറ്റിൽ ബെര്‍നാടും ലെപ്സിഗിന്റെ വല കുലുക്കി.
ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും, ഫ്രഞ്ച് ടീം ഒളിമ്ബിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളായിരിക്കും ഫൈനലില്‍ പിഎസ്ജിയുടെ എതിരാളികൾ.
