റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിറ്റാറിലെ കർഷകനായ മത്തായി ഫോറസ്റ്റു കസ്റ്റഡിയില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി ഉത്തരവ്. മൃതദേഹം സംസ്കരിക്കാന്‍ കുടുംബത്തിനോട് കോടതി.

August 21, 2020 - 2:49 pm

ചിറ്റാർ: ചിറ്റാറിലെ കർഷകനായ മത്തായി ഫോറസ്റ്റു കസ്റ്റഡിയില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. കേസ് സി ബി ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ കൊടുത്ത ഹർജി പരിശോധിക്കവെയാണ് കോടതി വിധി പറഞ്ഞത്. കേസ് സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു.

Read more… ചിറ്റാറിൽ കസ്റ്റഡിയിൽ കർഷകൻ മരിച്ച സംഭവം; തടിയൂരാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കം

എന്തുകൊണ്ടാണ് ഇതുവരെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാത്തത് എന്ന് കോടതി വാദം കേള്‍ക്കുന്നതിനിടെ സർക്കാരിനോട് ചോദിച്ചു. ഈ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല എന്നായിരുന്നു സർക്കാരിൻറെ മറുപടി. ഇരുപത്തി നാല് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എന്താണ് സംസ്കരിക്കാത്തതെന്ന് മത്തായിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് സംസ്കരിക്കാനുള്ള നടപടി എടുക്കണം എന്ന് നിർദേശിക്കുകയും ചെയ്തു. മത്തായിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ സംസ്കരിക്കുകയുള്ളൂ എന്നാണ് മത്തായിയുടെ കുടുംബം തീരുമാനമെടുത്തിരുന്നത്.

പത്തനംതിട്ട കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം 28-07-2020 നാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ചിറ്റാര്‍ സ്വദേശി പടിഞ്ഞാറ്റേതില്‍ ടി ടി മത്തായിയാണ് മരിച്ചത്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *