പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആസൂത്രിതമായിരുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നു. സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യയും പത്തനംതിട്ട എസ്പി ഓഫീസില്‍ കീഴടങ്ങി. ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച റോയി ദാനിയേലിന്റെ രണ്ടുമക്കളേയും ദില്ലിയില്‍ നിന്ന് പോലീസ് പിടികൂടി കേരളത്തിലെത്തിച്ചു.
സമീപകാലത്ത് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവര്‍ക്കെല്ലാം വ്യത്യസ്ഥ സ്ഥാപനങ്ങളുടെ പേരിലാണ് രസീതുകള്‍ നല്‍കിയിരുന്നതെന്ന് അനേഷണത്തില്‍ പോലീസ് കണ്ടെത്തി. പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് നേരത്തേ രസീതുകള്‍ നല്‍കിയിരുന്നത്. അതില്‍ നിന്നും വ്യത്യസ്ഥമായി പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ പ്രിസ്റ്റേഴ്സ്, പോപ്പുലര്‍ നിധി എന്നിങ്ങനെ വ്യത്യസ്ഥ പേരുകളിലാണ് പിന്നീട് നിക്ഷേപകര്‍ക്ക് രസീത് നല്‍കിയിരിക്കുന്നത്. ഫിനാസ് ആസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസമായി നടത്തിവരുന്ന തെരച്ചിലിലാണ് രേഖകളിലെ ഈ വൈരുദ്ധ്യം ശ്രദ്ധയില്‍ പെട്ടത്.
റോയിഡാനിയേലിന്റെ പെണ്മക്കളുടെ ഭര്ത്താക്കന്മാരുടെ പേരിലുളള വ്യവസായ സംരംഭങ്ങളിലേക്ക് ഫിനാന്‍സിന്റെ നിക്ഷേപം വകമാറ്റിയിരുന്നതായി മനസിലാക്കാന്‍ കഴിയുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ നികുതിവകുപ്പ് പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
അതേസമയം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തില്‍ ആക്ക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രത്യക്ഷ സമരം ആരംഭിച്ചു.
