റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫോറസ്റ്റ് കസ്റ്റഡിയിൽ മരണമടഞ്ഞ മത്തായിയുടെ മൃതദേഹ പരിശോധനയിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തി

September 4, 2020 - 2:25 pm

പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ ആയ മത്തായി കേരള ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. മൃതദേഹം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആദ്യത്തെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ മുറിവുകൾ ശരീരത്തിൽ കണ്ടെത്തി എന്നാണ് വിവരം. കൂടുതൽ മുറിവുകൾ ശരീരത്തിലുണ്ട്. എന്നാൽ ഇതേപ്പറ്റി ആദ്യ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.

റീ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ രാജ്കുമാറിന്‍റെ മൃതദേഹം സിബിഐ അന്വേഷണത്തിന്‍റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത മൂന്നംഗവിദഗ്ധസംഘം ആണ് മത്തായിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടത്തുന്നത്. രാജ്കുമാറിന്‍റെ കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലടക്കം പോലീസ് ഇടപെടൽ ഉണ്ടാകുകയും കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. റീ പോസ്റ്റുമോർട്ടത്തിലാണ് പോലീസ് സ്റ്റേഷനിൽ നടന്ന മൃഗീയ പീഡനത്തിന്‍റെ വിവരങ്ങൾ ഫോറൻസിക് രേഖകളായി സിബിഐ സംഘത്തിന് ലഭിച്ചത്.

മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ വനപാലകരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സംസ്കരിക്കുക ഇല്ല എന്ന നിലപാടിലായിരുന്നു കുടുംബാംഗങ്ങൾ. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മത്തായിയുടെ ഭാര്യ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അന്വേഷണത്തിന് ഉത്തരവിട്ട കോടതി മൃതദേഹം സംസ്കരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച മൃതദേഹം സംസ്കരിക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

സിബിഐ അന്വേഷണത്തെ തുടക്കത്തിൽതന്നെ മുൻപ് നടന്ന ലോക്കൽ പോലീസ് അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലും ഇൻക്വസ്റ്റിലും പിഴവുകൾ ഉണ്ടായി എന്ന സൂചനയാണ് ലഭിച്ചു വരുന്നത്. മത്തായിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തത് അങ്ങനെയല്ല എന്ന് വരുത്തി തീർക്കാന്‍ വേണ്ടി ഫോറസ്റ്റ് രേഖകളിൽ കൃത്രിമത്വം നടത്തിയത് ലോക്കൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *