റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈറ്റ് ഹൗസിലേക്ക് റിസിൻ എന്ന മാരക വിഷാംശമുള്ള തപാൽ അയച്ചെന്ന് റിപ്പോർട്ട്

September 20, 2020 - 4:24 pm

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് റിസിൻ എന്ന മാരക വിഷാംശമുള്ള വസ്തു ഉൾക്കൊള്ളുന്ന തപാൽ ഉരുപ്പടി അയച്ചതായി റിപ്പോർട്ട്. കാനഡയിൽ നിന്നാണ് ഇത് അയച്ചെതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പാഴ്സലിൽ വിഷം അടക്കം ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചു തന്നെ തിരിച്ചറിഞ്ഞതിനാല്‍ വൈറ്റ് ഹൗസിലേയ്ക്ക് പാഴ്‌സല്‍ എത്താതെ തടയാന്‍ സാധിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തു വന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗവും യുഎസ് പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും അന്വേഷണം ഊർജിതമാക്കി.

വിഷബാധയേറ്റ് 36-72 മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കാരണമാകുന്ന അതിമാരക വിഷമാണ് റിസിന്‍. ശരീരത്തിന് ഉള്ളിലെത്തുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താല്‍ മരണകാരണമാകും. ജൈവായുധമായി ഉപയോഗിക്കാനാകുന്ന വിഷമാണിത്. വളരെ കുറച്ച് മതി ഒരാളെ കൊല്ലാന്‍. ഇതിന് മറുമരുന്നുകളൊന്നുമില്ലെന്നാണ് വിവരം.

ഇത്തരം സഭവത്തില്‍ 2014ല്‍ മിസ്സിസിപ്പി സ്വദേശിയായ ജയിംസ് എവെ ആ റെറ്റ് 25 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ രണ്ടു തവണ റിസിന്‍ ഉള്‍ക്കൊള്ളുന്ന കത്തുകള്‍ വൈറ്റ് ഹൗസിലേയ്ക്ക് അയച്ച സംഭവം ഉണ്ടായിട്ടുണ്ട്. രണ്ടു സംഭവങ്ങളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *