റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുശാന്തിന്റെ ആന്തരാവയവങ്ങള്‍ മുംബൈ പോലീസ് സംരക്ഷിച്ചില്ല. നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെടാന്‍ സാധ്യത

September 20, 2020 - 4:21 pm

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുബൈ പൊലീസിന്റെ അനാസ്ഥ തുറന്നു കാട്ടി എയിംസ് മെഡിക്കല്‍ ബോര്‍ഡ് .തുടര്‍ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ മതിയായ രീതിയില്‍ സംരക്ഷിച്ചില്ലെന്ന് വിദഗ്ധ സംഘം കണ്ടെത്തി. വിഷാംശം ഉള്ളില്‍ ചെന്നാണോ, അമിതമായ ലഹരി ഉപയോഗം മൂലമാണോ സുശാന്തിന്റെ മരണം സംഭവിച്ചതെന്ന് തെളിയിക്കല്‍ ഇതോടെ പ്രയാസമാകുമെന്നാണ് കരുതുന്നത്. പല അവയവങ്ങള്‍ക്കും കേടപാടുകള്‍ സംഭവിച്ചതായും കണ്ടെത്തി. എയിംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുംബൈ പോലീസിനെതിരേ സിബിഐ തുടര്‍ നടപടിയിലേക്ക് കടന്നേക്കും.

സുശാന്തിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സഹായിക്കുന്ന നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാണ് ആന്തരിക അവയവങ്ങള്‍ എയിംസിലെത്തിച്ചത്. ആന്തരാവയങ്ങളുടെ പരിശോധനയ്ക്ക ശേഷം അത് വേണ്ട വിധത്തില്‍ പോലീസ് സംരക്ഷിക്കാതെ അവഗണിക്കുകയായിരുന്നു. 2020 ജൂണ്‍ 14 നാണ് സ്വന്തം വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *