റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഷ്ട്രപിതാവ് മഹാത്മജിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ

October 4, 2020 - 9:10 am

ദുബൈ: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 151-ാം ജന്മ വാര്‍ഷിക ദിനത്തില്‍ ബുര്‍ജ് ഖലീഫയുടെ ആദരം. ഒക്ടോബര്‍ 2ന് വെളളിയാഴ്ച രാത്രി ഗാന്ധിജിയുടെ സന്ദേശേങ്ങള്‍ ഉള്‍പ്പെട്ട കൂറ്റന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രത്യേക ഷോ നടത്തി.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഷോ തല്‍സമയം പ്രദര്‍ശിപ്പിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധഭാഗങ്ങളിലായി 151 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു., ഗാന്ധിജിയുടെ ജന്മദിനം ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ആചരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ ഇമാര്‍ പ്രോപ്പര്‍ട്ടീസിനെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നന്ദിയറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *