റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

October 4, 2020 - 9:19 am

നാദാപുരം: എടച്ചേരി തണല്‍ അഗതി മന്ദിരത്തില്‍ സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന അന്തേവാസി മരിച്ചു. കല്ലാച്ചി വരിക്കോളിയിലെ ഒമ്പതുകണ്ടത്തിനുസമീപത്തെ രാമത്ത് താഴകുനി വിനോദന്‍ (39) ആണ് മരിച്ചത്. വ്യാഴാഴ്ച 01.10.2020 ഉച്ചയോടെയാണ് വിനോദന്‍ സാനിറ്റൈസര്‍ കുടിച്ചത്. മാനസീക വൈകല്ല്യമുളള വിനോദന്‍ ഒരു വര്‍ഷത്തോളമായി അഗതി മന്ദിരത്തിലായിരുന്നു.

എടച്ചേരി പോലീസ് ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ് പരേതനായ കണാരന്‍.മാതാവ് ലീല. സഹോദരങ്ങള്‍-രമേശന്‍( പുരാവസ്തു വിഭാഗം ജീവനക്കാരന്‍ കുഞ്ഞാലി മരക്കാര്‍ സ്മാരകം ,കോട്ടക്കല്‍) മനോജന്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *