റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കുത്തികൊലപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന് അക്രമികളെ കുറിച്ച് വിവരം കിട്ടിയതായി റിപ്പോർട്ട്

October 5, 2020 - 12:52 pm

തൃശൂര്‍: കുന്നംകുളത്ത് പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ (26) കുത്തികൊലപ്പെടുത്തി. സുഹൃത്തുക്കളായ അഞ്ഞൂര്‍ സിഐടിയു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍, അഭിജിത് എന്നിവര്‍ക്കും വെട്ടേറ്റു. വെട്ടേറ്റ മൂന്നുപേരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.

4-10 -2020 ഞായറാഴ്ച രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാല്‍ ചിറ്റിലങ്ങാട്ടാണ് ആക്രമണം നടന്നത്. മിഥുന്‍ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ട് വിടാനാണ് ഇവര്‍ സംഭവ സ്ഥലത്ത് എത്തിയത്. അക്രമത്തിനു ശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗദളുമാണെന്ന് സിപിഎം ആരോപിച്ചു.

കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
അന്വേഷണ സംഘം കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാര്‍ കുന്നംകുളത്ത് ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ആക്രമണത്തിൽ പരിക്കേറ്റ വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവരുടെ മൊഴിയില്‍ നിന്നും അക്രമി സംഘത്തെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *