റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രിഥ്വിരാജിനെ മടിയിൽ ഇരുത്തിയ ബാബു ആൻ്റണിയുടെ ചിത്രം കണ്ട് ആരാധകർ ഞെട്ടി

October 17, 2020 - 7:03 am

കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് പൃഥ്വിരാജ്. താരത്തിന്റെ 38ാം പിറന്നാളിന് സിനിമ ലോകവും ആരാധകരും ആശംസയുമായി രംഗത്തെത്തിയിരുന്നു. മോഹൻലാൽ ഉൾപ്പെടെയുളള താരങ്ങൾ പൃഥ്വിരാജിന് ആശംസകൾ നേർന്നിരുന്നു . ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് പൃഥ്വിക്കുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ‍ഥ്വിരാജിന് ബാബു ആന്റണി നേർന്ന പിറന്നാൾ ആശംസയാണ്.

പ്രിഥ്വിയെ ചെറുപ്പത്തിൽ മടിയിൽ വെച്ചുകൊണ്ടുള്ള ചിത്രവും എസ്ര എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളുമാണ് നടൻ ആശംസ പങ്കുവെച്ചുകൊണ്ടാണ് ബാബു ആൻ്റണി ആശംസ അറിയിച്ചിരിക്കുന്നത്. ബാബു ആൻ്റണിയുമായുള്ള പൃഥ്വിരാജിന്റെ കുട്ടിക്കാലത്തെ ഈ അപൂർവ്വ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. കാർണിവൽ എന്ന സിനിമയുടെ സെറ്റിൽ നിന്ന് പകർത്തിയ, പ്രിഥ്വിയുടെ അധികമാരും കാണാത്ത ചിത്രമാണ് ഇത്.

1989ൽ പുറത്തിറങ്ങിയ മലയാളം കോമഡി ചിത്രമായ കാർണിവലിൽ മമ്മൂട്ടിയും സുകുമാരനും പാർവതിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ ബാബു ആന്റണിയുമുണ്ടായിരുന്നു. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ പിജി വിശ്വംഭരനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. 2002 ൽ പുറത്തു വന്ന നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. ചോക്ലേറ്റ് നായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വി വളരെ പെട്ടെന്ന് സൂപ്പർ താരമാകുകയായിരുന്നു. മലയാളത്തിൽ മത്രമല്ല അന്യാഭാഷ ചിത്രത്തിലും പൃഥ്വി സജീവമായിരുന്നു. 2005 ൽ കനാകണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് ചലചിത്ര മേഖലയിൽ നിലയുറപ്പിച്ചു. തെലുങ്കിലും, ഹിന്ദിയിലും തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം രണ്ട് തവണ പൃഥ്വിക്ക് ലഭിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *