അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 23ന്

October 21, 2020 - 11:00 pm

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി പഞ്ചായത്തില്‍ ചെമ്പുമ്പുറത്ത് ക്ഷീരോത്പ്പാദന സഹകരണ സംഘത്തിന്റെ സ്ഥലത്ത് സ്ഥാപിക്കുന്ന മള്‍ട്ടിപര്‍പ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 23ന് രാവിലെ 11ന് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ കെ. രാജു നിര്‍വഹിക്കും. കുട്ടനാട് പ്രദേശത്ത് കാലവര്‍ഷക്കെടുതി മൂലം ക്ഷീര കര്‍ഷകര്‍ അനുഭവിച്ച പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും പ്രളയ സാധ്യത ഉണ്ടായാല്‍ കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് നടപടി. 100 ഉരുക്കളെ സംരക്ഷിക്കാന്‍ കാറ്റില്‍ഷെഡ് വഴി കഴിയും. 5,496 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നുനിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. 1 കോടി 80 ലക്ഷം രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത ശിലാസ്ഥാപന ചടങ്ങില്‍ വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യാതിഥി ആയിരിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ചാക്കോ, ചെമ്പുപുറം ക്ഷീരസംഘം പ്രസിഡന്റ് ചാക്കോ ചാക്കോ, ചമ്പക്കുളം ക്ഷീര വികസന ഓഫീസര്‍ ആര്‍ സുജാത, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനുപമ.എ,നെടുമുടി ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ പണിക്കര്‍, പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പേറഷന്‍ ചീഫ് എന്‍ജിനീയര്‍ ജോസ് എച്ച്. ജോണ്‍സ് എന്നിവര്‍ പങ്കെടുക്കും. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ് പദ്ധതി വിശദീകരണം നടത്തും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8719/Elevated-cattle-shed.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *