റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തട്ടിപ്പ് കേസുകൾ ഒതുക്കാൻ യു ഡി എഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമെന്ന് സരിത, തൻ്റെ പേരിൽ പലരും പണം തട്ടിയിട്ടുണ്ടാകാമെന്നും സോളാർ വിവാദ നായിക

October 26, 2020 - 10:47 am

തിരുവനന്തപുരം: വർഷങ്ങൾക്കു ശേഷം പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് സോളാർ കേസിലെ പ്രതിയും വിവാദനായികയുമായ സരിത എസ് നായർ. സോളാർ തട്ടിപ്പ് കേസുകൾ ഒതുക്കാൻ അഞ്ച് ലക്ഷം രൂപ യു ഡി എഫുകാർ തന്നു എന്നാണ് ഒരു സ്വകാര്യ ചാനലിനോട് സരിത വെളിപ്പെടുത്തിയത്. കേസുകളൊതുക്കാൻ അഞ്ച് ലക്ഷം മാത്രമേ കിട്ടിയുള്ളൂവെന്നാണ് സരിത പറയുന്നത്.

” എൻ്റെ പേരിൽ പലരും പണം വാങ്ങിയിട്ടുണ്ടാകാം. എൻ്റെ സ്ഥലം വിറ്റാണ് നിക്ഷേപകരിൽ ചിലരുടെ പണം തിരിച്ചു നൽകിയത് .തട്ടിപ്പ് കേസ് മറയ്ക്കാനാണ് പീഡന പരാതി ഉയർത്തിയതെന്ന ആക്ഷേപം ശരിയല്ല. ജയിലിൽ നിന്ന് എഴുതിയ കത്തിൽ പറഞ്ഞതെല്ലാം സത്യമാണ്. മൊഴി മാറ്റാനായി എനിക്ക് വൻ തുക കിട്ടി എന്നത് ചിലർ പ്രചരിപ്പിക്കുന്ന കളവാണ്. ” സരിത പറയുന്നു.

തൻ്റെ മൊഴി വച്ച് ആരെങ്കിലും പണമുണ്ടാക്കിയോ എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും സരിത പറയുന്നു. ഒരു വർഷമായി നാഗർകോവിലിലാണ് സരിത താമസിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *