റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

October 26, 2020 - 9:06 am

ന്യൂഡല്‍ഹി: പെരിയ ഇരട്ട കൊലക്കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സുപ്രീം കോടതി സിബിഐ യോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം എന്തിനെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന ചോദ്യം. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീം കോതിയെ സമീപിച്ചതിനാല്‍ കേസ് ഡയറി അടക്കമുളള രേഖകള്‍ കേരള പോലീസ് സിബിഐക്ക് നല്‍കിയിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *