അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മാധ്യമ നുണകൾക്കെതിരേ 2020 നവംബർ ഒന്നിന് സിപിഎം ജനകീയ കൂട്ടായ്മ

October 29, 2020 - 4:17 pm

തിരുവനന്തപുരം: മാധ്യമ നുണകൾക്കെതിരെ സിപിഎം നേതൃത്വത്തിൽ 2020 നവംബർ ഒന്നിന് ജനകീയ കൂട്ടായ്മ .

ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട മാധ്യമ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

ഭൂരിപക്ഷ മാധ്യമങ്ങളും പ്രവർത്തിക്കുന്നത് ഇത്തരം കൂട്ടുകെട്ടിൻ്റെ ഭാഗമായാണ് .
വാർത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും രാഷ്ട്രീയ താൽപര്യം വ്യക്തമാണ്.

അച്ചടി മാധ്യമങ്ങളിലെ വാർത്താവിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസിലും പ്രൈം ടൈം ചർച്ചകളിലെ വിഷയത്തേയും പാനലിസ്റ്റുകളേയും തെരഞ്ഞെടുക്കുന്നതിലും ഇതേ താല്പര്യമാണ് ഉള്ളതെന്ന് സി പിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

എൽഡിഎഫ് സർക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങൾ സമൂഹത്തിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് നുണകൾ നിർമ്മിച്ച്‌ വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങൾ നിരന്തരം ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിൽ മാധ്യമ നുണകളെ തുറന്നു കാണിക്കേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്നും. അതിൽ ഭാഗഭാക്കാകാൻ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *