ബ്രാറ്റിസ്ലാവ : റോഡിലൂടെ സഞ്ചരിച്ചു വന്ന ഒരു കാർ വെറും മൂന്നു മിനിറ്റിനുളളിൽ വിമാനമായി മാറുന്നു. മുന്നോട്ടു നീങ്ങി പറന്നുയരുന്നു. കമ്പ്യൂട്ടർ ഗെയിമുകളെ ഓർമിപ്പിക്കുന്ന പുതിയ കാറിൻ്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സ്ലോവാക്യൻ കമ്പനിയായ ക്ലീൻവിഷൻ.
മൂന്ന് മിനിറ്റിനുള്ളിൽ സ്വയം വിമാനമായി രൂപാന്തരപ്പെടുന്ന കാർ 1,500 അടി വായുവിൽ സ്ലോവാക്യയ്ക്ക് മുകളിലൂടെ പറക്കുന്നു.
കമ്പനി വികസിപ്പിച്ചെടുത്ത ഫ്ലൈയിംഗ് കാറിന്റെ ഏറ്റവും പുതിയ തലമുറയാണ് എയർ കാർ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം. ടെസ്റ്റ് ഫ്ലൈറ്റിന്റെ വീഡിയോയിൽ വാഹനം റൺവേയിൽ വിമാനമായി മാറുന്നതും തുടർന്ന് ടെസ്റ്റ് ഫ്ലൈറ്റിനായി പുറപ്പെടുന്നതും കാണിക്കുന്നുണ്ട്.
