റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്‍സാര്‍ ഉല്‍ഖലീഫയുടെ സ്ഥാപകാംഗം സിദ്ദിഖ് ഉല്‍ അസ്ലീം ഡല്‍ഹിയില്‍ അറസ്റ്റില്‍

November 4, 2020 - 7:41 am

കൊച്ചി: ഭീകര സംഘടനയായ ഐസിഎസിന്‍റെ കേരളഘടകമായ അന്‍സാര്‍ ഉല്‍ ഖലീഫയുടെ സ്ഥാപകാംഗം അറസ്റ്റിലായി. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലീമിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സൗദിഅറേബ്യയിലായിരുന്ന ഇയാളെ നാടുകടത്തുകയായിരുന്നു. ന്യൂഡല്‍ഹിയിലെത്തിയ ഇയാളെ അവിടെ വെച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി.

കനകമല ഐസിസ് കേസിലെ പ്രതിയായ മുഹമ്മദ് പോളക്കാനിയേയും എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി. ജോര്‍ജിയയിലായിരുന്ന ഇയാളെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ കനകമലയില്‍ ഒത്തുകൂടി കേരളത്തിലും തമിഴ് നാട്ടിലും അക്രമത്തിന് പദ്ധതിയിട്ട സംഘത്തിലെയാളാണ് മുഹമ്മദെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേസിലെ 6 പ്രതികളെ കഴിഞ്ഞ് വര്‍ഷം ശിക്ഷിച്ചിരുന്നു. മുഹമ്മദ് വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് ഇന്റര്‍പോളിന്‍ന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

2016 ഒക്ടോബര്‍ 2 നാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സംഘം കനകമലയില്‍ ഒത്തുകൂടിയത് കേസിന്റെ വിചാരണ വേളയില്‍ പ്രതികളുടെ ഐസിസ് ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *