റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി പഞ്ചലോഹമുപയോഗിച്ച് നവീകരിച്ച വ്യവസായി അന്തരിച്ചു

November 4, 2020 - 3:08 pm

ബംഗളൂരു: ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി പഞ്ചലോഹമുപയോഗിച്ച് നവീകരിച്ച വ്യവസായി അശോക് കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2015ലാണ് വഴിപാടായി അശോകൻ പതിനെട്ടാംപടി പഞ്ചലോഹത്തിൽ പുതുക്കി നൽകിയത്. മൈസൂര്‍ റോഡിലെ ഗോഡൗണിൽ ശിൽപി ദൊരെബാബുവാണ് പതിനെട്ടാംപടിക്ക് ആവശ്യമായ പഞ്ചലോഹത്തിലുള്ള ആവരണം നിർമ്മിച്ചത്. പിന്നീട് പ്രത്യേക പൂജകൾ നടത്തി ക്ഷേത്രത്തിലേക്ക് എത്തിച്ചു.

ശബരിമലയിലെ അന്നദാനമുൾപ്പെടെയുള്ള എല്ലാ സേവനങ്ങൾക്കും മുന്നിൽ നിന്നിരുന്ന അശോക് കുമാർ മകരവിളക്കിന് പുഷ്പാലങ്കാരങ്ങൾ നടത്തുകയും ചെയ്തിരുന്നു.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് എം എന്റർപ്രൈസസ് ആൻഡ് എസ് എം ഫൗണ്ടേഷന്റെ സ്ഥാപകനായിരുന്നു. കുടുംബമായി ബംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യജയശ്രീ, മക്കൾ: കോമൾ, ഡിംബൾ. ശവസംസ്‌കാരം 4-11-2020 ബുധനാഴ്ച രാവിലെ പത്തിന് ചാമരാജ്‌പേട്ട് ടിആർ മിൽസിൽ നടക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *