റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിലീവേഴ്സ് ചര്‍ച്ച് ബിഷപ്പ് കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

November 5, 2020 - 9:53 am

പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് ബിഷപ്പ് കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പത്തനംതിട്ട തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആണ് വ്യാഴാഴ്ച (5/11/2020) രാവിലെ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

നേരത്തെ തന്നെ വ്യാപകമായി ആരോപണങ്ങളും പരാതികളും കെ.പി യോഹന്നാന് എതിരെ ഉയര്‍ന്നിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *