റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൗ ജിഹാദ് സാമൂഹിക തിന്മ: നിരോധനത്തിന് ഉറപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

November 6, 2020 - 3:35 pm

ബംഗളൂരു: സംസ്ഥാനത്തു നിന്ന് ലവ് ജിഹാദിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞതിനെ പിന്തുണച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈ. ലൗ ജിഹാദ് ഒരു സാമൂഹിക തിന്മയാണെന്നും ഇതിന് പരിഹാരം കാണാന്‍ നിയമം ആവശ്യമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ലൗ ജിഹാദ് തടയാന്‍ നിയമനിര്‍മാണം വേണമെന്നാണ് എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ ജനവിഭാഗങ്ങളുടെ ആവശ്യമെന്നും ബാസവരാജ് വ്യക്തമാക്കി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തു നിന്ന് ലവ് ജിഹാദിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും പറഞ്ഞിരുന്നു.
സംസ്ഥാനത്ത് യുവതികള്‍ പ്രണയത്തിന്റെയും സമ്പത്തിന്റെയും പേരില്‍ മത പരിവര്‍ത്തനം ചെയ്യപ്പെടുന്ന രീതി ഉണ്ടാവുന്നുണ്ട്. ഇത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. കൃത്യമായ അവലോകനത്തിനു ശേഷം ശക്തമായ നടപടി ഇക്കാര്യത്തില്‍ എടുക്കും. കഴിഞ്ഞ കുറച്ച് നാളുകളായി ലവ് ജിഹാദിന്റെ പേരില്‍ മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടേക്ക് വരും മുന്‍പ് ഞാന്‍ അധികൃതരുമായി ഇക്കാര്യം കൂടിയാലോചിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ എന്ത് ചെയ്തു എന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. പക്ഷേ, കര്‍ണാടകയില്‍ ഞങ്ങള്‍ അതിനൊരു അവസാനം കാണുമെന്നും മംഗളുരുവില്‍ നടന്ന ബിജെപി സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് യോഗത്തിനിടെ യെദ്യൂരപ്പ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *