റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്ധകാരത്തിനും ദുഷ്ട ശക്തികൾക്കും മീതെ ദീപാവലിയിൽ പ്രകാശവും സദ്ഗുണവും വിജയം നേടിയതുപോലെ കോവിഡിനെയും നേരിടാനാവും; ബോറിസ് ജോൺസൻ

November 8, 2020 - 4:36 pm

ലണ്ടൻ: അന്ധകാരത്തിനും ദുഷ്ട ശക്തികൾക്കും മീതെ പ്രകാശവും സദ്ഗുണവും വിജയം നേടുന്ന ദീപാവലിയെ പോലെ കോവിഡ് മഹാമാരിയേയും നമുക്ക് നേരിടാൻ കഴിയുമെന്ന് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിർച്ച്വൽ ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14-11-2020 നാണ് ഇന്ത്യക്ക് അകത്തും പുറത്തും ദീപാവലി ആഘോഷിക്കുന്നത്.

ദീപാവലി അകലം പാലിച്ച് ആഘോഷിക്കേണ്ട ഉത്സവമല്ല. മധുരം കൈമാറിയും ബന്ധുക്കളോട് ചേർന്നും നടത്തേണ്ട ആഘോഷമാണ്. എന്നാൽ സുരക്ഷിതമായി ദീപാവലി ആഘോഷിക്കുന്ന ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *