ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു പോയ സിനിമ ചിത്രീകരണം പൂർത്തിയാക്കുന്നതിന് ആട് മോഷണം തൊഴിലാക്കിയ സഹോദരങ്ങളായ യുവനടന്മാരെ മാധവറാം പോലീസ് അറസ്റ്റ് ചെയ്തു. വി നിരഞ്ജൻ കുമാർ (30) ലെനിൻ കുമാർ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അച്ഛൻ വിജയശങ്കർ നിർമ്മിക്കുന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് ഇവരായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രീകരണം മുടങ്ങി. അച്ഛനെ സഹായിക്കുന്നതിനായി മക്കൾ പുതിയ തൊഴിൽ കണ്ടെത്തി. കൂട്ടമായി മേയുന്ന ആടുകളിൽനിന്ന് ഒരെണ്ണത്തിനെയോ രണ്ടെണ്ണത്തിനെയോ കൈക്കലാക്കി വാഹനങ്ങളിൽ കടന്നുകളയും. കൂട്ടമായി പോകുന്ന ആടുകളിൽ നിന്ന് ഒന്നോരണ്ടോ പോയാൽ ആരും അറിയാറില്ല. എന്നാൽ 2020 ഒക്ടോബർ ഒമ്പതാം തീയതി മാധവ റാമിൽ മേഞ്ഞിരുന്ന ആടുകളുടെ കൂട്ടത്തിൽ പളനി എന്ന ആളുടെ 6 ആടുകൾ ഉണ്ടായിരുന്നു. അതിൽ ഒരെണ്ണത്തെ കാണാതായതോടെ പോലീസിൽ പരാതി നൽകി. പോലിസിന്റെ അന്വേഷണത്തില്‍ നടത്തിയ സിസിടിവി പരിശോധനയിൽ ആളുകളെ മനസ്സിലാക്കി അവരെ പിന്തുടർന്നു. കഴിഞ്ഞ ദിവസം ഇവർ ആടിനെ മോഷ്ടിക്കാൻ എത്തിയപ്പോൾ കയ്യോടെ പിടികൂടി.
എട്ടു മുതൽ 10 ആടുകളെ വരെ ഓരോ ദിവസവും വിറ്റിരുന്നു. ദിവസവും 80000 രൂപയ്ക്ക് മുകളിൽ ഇവർക്ക് വരുമാനമുണ്ടായിരുന്നു. മാധവറാം, മിഞ്ചൂർ, ചെങ്കൽപേട്ട് , പൊന്നേരി എന്നീ സ്ഥലങ്ങളിൽ കറങ്ങി നടന്നാണ് ഇവർ ആടുകളെ മോഷ്ടിച്ചിരുന്നത്.
