റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

16 കാരി തൂങ്ങി മരിച്ചു , കൂടെ തൂങ്ങിയിട്ടും മരിക്കാതെ രക്ഷപെട്ട 18 കാരനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു

November 21, 2020 - 1:15 pm

ലക്നൗ : ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിലെ വനമേഖലയിൽ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 18 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. അയൽവാസിയായ അർജുൻ കുമാറിനെയാണ് അറസ്റ്റു ചെയ്തത്.

ഇരുവരും പ്രണയത്തിലായിരുന്നു എന്നും ബുധനാഴ്ച (18/11/20) രാത്രി ഒളിച്ചോടിയ ഇരുവരും വനത്തിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച (19/11/20) രാത്രി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ 18 കാരനെ അവിടെ കണ്ടെത്താനായില്ല. പിന്നീടാണ് ഇയാളെ പൊലീസ് പിടികൂടിയത്. കയർ മുറുകാത്തതിനാൽ താൻ മരിച്ചില്ലെന്നും പിന്നീട് തൂങ്ങാൻ ധൈര്യം വന്നില്ലെന്നും അറസ്റ്റിലായ അർജുൻ പൊലീസിനോട് പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.
മകളെ തട്ടിക്കൊണ്ടുപോയി പിന്നീട് വനമേഖലയിൽ വച്ച് കൊലപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *