റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരക്കുള്ള റൂട്ടുകളില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാവുന്ന ഡബിള്‍ ഡെക്കര്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വേ

November 21, 2020 - 11:15 am

ന്യൂഡല്‍ഹി: 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയുന്ന പുതിയ സെമി ഹൈ സ്പീഡ് ഡബിള്‍ ഡെക്കര്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വേ. വ്യാഴാഴ്ചയാണ് കപൂര്‍ത്താല റെയില്‍വേ കോച്ച് ഫാക്ടറി (ആര്‍സിഎഫ്) വികസിപ്പിച്ചെടുത്ത പുതിയ ഡബിള്‍ ഡെക്കര്‍ റെയില്‍വേ പുറത്തിറക്കിയത്. കുറഞ്ഞ സമയത്തിനുള്ളിലും കൂടുതല്‍ യാത്രക്കാരെ കയറ്റാനുള്ള കഴിവുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത.

ഈ കോച്ചുകള്‍ക്ക് റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ (ആര്‍.ഡി.എസ്.ഒ.) അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഇത് സേവനം ആരംഭിക്കും. വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് മുമ്പായി കോച് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി ലഖ്നൗവിലെ ആര്‍.ഡി.എസ്.ഒ. യിലേക്ക് അയയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലാവും ഇരട്ട ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഓരോ കോച്ചിനും 120 യാത്രക്കാരെ കയറ്റാനുള്ള ശേഷിയുണ്ട്. മുകളിലത്തെ ഡെക്കില്‍ മാത്രം 50 പേര്‍ക്ക് ഇരിക്കാം. കോച്ചിന്റെ മിഡില്‍ ഡെക്കിന് ഒരു വശത്ത് 16 സീറ്റുകളും മറുവശത്ത് ആറ് സീറ്റുകളുമുണ്ടെന്ന് റെയില്‍വേ അറിയിച്ചു. സുഖപ്രദമായ യാത്രയ്ക്കായി വീതിയുള്ള ഇടനാഴി, ഇന്റീരിയര്‍, ഓവര്‍ഹെഡ് ലഗേജ് റാക്ക്, മൊബൈല്‍, ലാപ്ടോപ്പ് ചാര്‍ജിംഗ് സോക്കറ്റുകള്‍, ജിപിഎസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എല്‍ഇഡി ഡെസ്റ്റിനേഷന്‍ ബോര്‍ഡ് എന്നിവയാണ് പുതിയ കോച്ചിന്റെ സവിശേഷതകള്‍.ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകളിലൂടെയാണ് യാത്രക്കാരുടെ പ്രവേശനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *