റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകൻ ഇന്ത്യൻ ടീമിലെത്തിയത് കണ്ട് മുഹമ്മദ് ഗൗസ് കണ്ണടച്ചു, ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവാണ്

November 21, 2020 - 11:06 am

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് 53 കാരനും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഗൗസ് വെള്ളിയാഴ്ച ( 20/11/2020) മരണമടഞ്ഞത്.

ഇന്ത്യന്‍ പേസറും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരവുമായ മുഹമ്മദ് സിറാജിന്റെ സാധാരണക്കാരനായ ഈ പിതാവിന്റെ കഥ ദേശീയ മാധ്യമങ്ങൾ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുള്ള സിറാജ് സിഡ്‌നിയിലാണുള്ളത്. കഴിഞ്ഞ ഐ പിഎല്‍ സീസണിലെ ഉജ്ജ്വല പ്രകടനമാണ് സിറാജിന് ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇടം നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങളും ക്വാറന്റീനും കര്‍ശനമായതിനാല്‍ സിറാജിന് ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്നാണ് വിവരം.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും സിറാജ് പ്രതികരിച്ചതായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ഇന്ത്യക്കായി മൂന്ന് ട്വന്റി 20യിലും ഒരു ഏകദിനത്തിലും സിറാജ് കളത്തിലിറങ്ങിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *