റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംശയകരമായ സാഹചര്യത്തില്‍ മാരകായുധവുമായി കണ്ട ആളിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

November 21, 2020 - 11:24 am

തിരുവനന്തപുരം: സംശയകരമായ സാഹചര്യത്തില്‍ മാരകായുധവുമായി കണ്ട ആളിനെ തടഞ്ഞുവച്ച്‌ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. കഴക്കൂട്ടം സ്റ്റേഷന്‍കടവ്‌ റെയില്‍വേ ലൈനിന്‌ സമീപം താമസിക്കുന്ന സായികുമാര്‍(36) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം രാത്രി 8.30ന്‌ കളത്തൂര്‍ ഇന്‍ഫോസിസിന്‌ സമീപം തെരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെട്ട്‌ പോസ്‌റ്ററുകള്‍ പതിക്കുന്നതിനിടെയാണ്‌ മാരകായുധവുമായി ഇയാള്‍ പതുങ്ങി നില്‍ക്കുന്നത്‌ കാണാനിടയായത്‌.

തുടര്‍ന്ന്‌ ഇയാളെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി കാര്യം അന്വേഷിച്ചപ്പോള്‍ കയ്യിലിരുന്ന ആയുധമെടുത്ത്‌ വീശി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ദേശീയ പാതയോട്‌ ചേര്‍ന്നുളള ഓടയില്‍ വീണു. അതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി ഹൈവേ പോലീസിന്‌ കൈമാറി. കഴക്കൂട്ടത്തെ അന്യസംസ്ഥാന തൊഴിലാളി മരിച്ച കേസ്‌, കുളത്തൂര്‍ മുറിയന്‍ വിളാകത്ത്‌ വീട്‌ ആക്രമിച്ച കേസ്‌, തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്‌ ഇയാളെന്ന്‌ പോലീസ്‌ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *