റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രോഗമുക്തി നേടിയവര്‍ക്ക് ആറ് മാസത്തേക്ക് കൊവിഡ് വരില്ലെന്ന് റിപ്പോര്‍ട്ട്

November 21, 2020 - 12:10 pm

ലണ്ടന്‍: രോഗമുക്തി നേടിയവര്‍ക്ക് ആറ് മാസത്തേക്ക് കൊവിഡ് വരില്ലെന്ന പഠന റിപ്പോര്‍ട്ട് ആശ്വാസകരമാണെന്ന് ലോകാരോഗ്യസംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാന്‍.മനുഷ്യരില്‍ സ്ഥിരമായ രോഗപ്രതിരോധ ശേഷി ഉണ്ടാവുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇത് വളരെ സന്തോഷകരമായ വാര്‍ത്തയാണെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു.

രോഗമുക്തി നേടിയവര്‍ക്ക് ആറ് മാസത്തേക്ക് കൊവിഡ് വരാന്‍ സാധ്യത വളരെ കുറവാണെന്ന് ഓക്സ്ഫോർഡ് സര്‍വ്വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ഇതൊരു സന്തോഷ വാര്‍ത്തയാണ്. കോവിഡ് ബാധിച്ചവരില്‍ ഏറെ പേര്‍ക്കും ഹ്രസ്വ കാലത്തേക്കെങ്കിലും രോഗം വീണ്ടും വരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കോവിഡ് പോസിറ്റീവായ ഒരാള്‍ക്ക് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വീണ്ടും രോഗംപിടിപെടാതിരിക്കാനുള്ള പരിരക്ഷയുണ്ട്. നിലവില്‍ ആന്റിബോഡിയുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ യാതൊരു രോഗലക്ഷണവും കണ്ടെത്താന്‍ സാധിച്ചില്ല’ – ഓക്സ്ഫോർഡ് സര്‍വ്വകലാശാല പ്രൊഫസര്‍ ഡേവിഡ് ഐര്‍ വ്യക്തമാക്കി.ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള 30 ആഴ്ച കാലയളവിലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ പഠനം നടത്തിയത്. ആന്റിബോഡി ഇല്ലാത്ത 11,052 പേരില്‍ നടത്തിയ പഠനത്തില്‍ 89 പേരില്‍ രോഗലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തി. എന്നാല്‍ ആന്റിബോഡിയുള്ള 1,246 പേരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *