റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനുവരിയില്‍ ഫൈസര്‍ കൊറോണ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഇറ്റലി

November 21, 2020 - 12:16 pm

റോം: യൂറോപ്യന്‍ യൂണിയന്റെ പദ്ധതിയുടെ ഭാഗമായി ജനുവരിയില്‍ ഇറ്റലിക്ക് 3.4 ദശലക്ഷം ഡോസ് ഫൈസര്‍ കോവിഡ് -19 വാക്‌സിന്‍ ലഭിക്കുമെന്നും ജനുവരിയില്‍ തന്നെ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ഇറ്റലിയിലെ വൈറസ് എമര്‍ജന്‍സി സ്പെഷ്യല്‍ കമ്മീഷണര്‍ ഡൊമെനിക്കോ അര്‍ക്കൂരി. ഇറ്റലിയില്‍ 1.6 ദശലക്ഷം പേര്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ ഈ ഡോസുകള്‍ മതിയാകും. പ്രായമായവര്‍ക്കും എക്‌സ്‌പോഷര്‍ സാധ്യത കൂടുതലുള്ള വ്യക്തികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ നല്‍കുന്നതിന് ആവശ്യമായ സിറിഞ്ചുകള്‍ക്കും സൂചികള്‍ക്കുമുള്ള ലേല പ്രക്രിയ ഇന്നലെ ഇറ്റലി ആരംഭിച്ചിട്ടുണ്ട്. തുറക്കാനാണ് മൂന്ന് തരം സിറിഞ്ചുകളും കുറഞ്ഞത് ആറ് തരം സൂചികളും വാക്‌സിനേഷന് ആവശ്യമാണ്.47,800 ല്‍ അധികം ഇറ്റലിക്കാരാണ് കൊവിഡില്‍ മരണമടഞ്ഞത്. ബ്രിട്ടനുശേഷം യൂറോപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന മരണ സംഖ്യയാണിത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *