കാസർകോഡ്: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സാമൂഹ്യ നീതി വകുപ്പ് , ജില്ലാ അക്ഷയ പ്രൊജക്റ്റ് ഓഫീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സായിനികേതന്‍ സേവാശ്രമം മഞ്ചേശ്വരത്ത് ആധാര്‍ കാര്‍ഡ് ക്യാമ്പ് ആരംഭിച്ചു. ഡി എല്‍ എസ് എ സെക്ഷന്‍ ഓഫീസര്‍ ദിനേശാ കെ, സായി നികേതനിലെ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് സുഹൈബ് എം ആധാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് . മുഹമ്മദ് അലി കെ മുഖ്യാതിഥിയായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിജു പി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജില്ല അക്ഷയ ഓഫീസ് അശോക കെ് എന്നിവര്‍ സംസാരിച്ചു.
