റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളുരു 2 ഗോവ 2 , ഐ എസ് എല്ലിൽ ആവേശം നിറഞ്ഞ സമനില പോരാട്ടം

November 23, 2020 - 8:47 am

ഫത്തോര്‍ദ: ഐഎസ്‌എല്ലില്‍ വമ്പന്മാരുടെ പോരാട്ടം ആവേശകരമായി. ആക്രമിച്ചും പ്രതിരോധിച്ചും ബംഗളൂരു എഫ്സിയും എഫ്സി ഗോവയും കളംനിറഞ്ഞപ്പോള്‍ കളി 2–2ന് അവസാനിച്ചു.

ക്ലെയ്റ്റണ്‍ സില്‍വ, യുവാനന്‍ എന്നിവരിലൂടെ ബംഗളൂരു ലീഡ് പിടിച്ചപ്പോള്‍ ഇഗര്‍ അങ്കുളോയിലൂടെ ഗോവ തിരിച്ചടിച്ചു. രണ്ടാംപകുതിയില്‍ മൂന്നു മിനിറ്റിന്റെ ഇടവേളയിലാണ് അങ്കുളോ ബംഗളൂരു വല രണ്ടുതവണ തകര്‍ത്തുകളഞ്ഞത്.

കളി തുടങ്ങി അരമണിക്കൂറിനുള്ളിലാണ് ബ്രസീലുകാരന്‍ ക്ലെയ്റ്റന്റെ ഹെഡര്‍ ഗോവ പ്രതിരോധത്തെ കീറി മുറിച്ച് വല കുലുക്കിയത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ എറിക് പാര്‍ത്തലു ഒരുക്കിയ അവസരം യുവാനനും ലക്ഷ്യത്തിലെത്തിച്ചു.

വിജയം ഉറപ്പായി എന്ന് ബംഗളൂരു കരുതിയ സമയത്തായിരുന്നു അങ്കുളോയിലൂടെ ഗോവയുടെ പ്രത്യാക്രമണം. അവസാനഘട്ടങ്ങളില്‍ ബംഗളുരു ആക്രമണം രൂക്ഷമാക്കിയെങ്കിലും വിജയഗോള്‍മാത്രം പിറന്നില്ല. തിങ്കളാഴ്ച ഹൈദരാബാദ് എഫ്സിയും ഒഡിഷ എഫ്സിയും ഏറ്റുമുട്ടും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *