റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച (26-11-2020) വിധി പറയുന്നു

November 26, 2020 - 3:28 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി 26-11-2020 വ്യാഴാഴ്ച വിധി പറയും. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുക.

മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തന്നെ കോടതിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചായിരിക്കും കോടതി വിധി പറയുന്നത്.

ഇബ്രാഹിം കുഞ്ഞിന് ഗുരുതര കാന്‍സര്‍ രോഗമാണെന്നും, ഇപ്പോള്‍ കഴിയുന്ന എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സ തുടരണമെന്നും വ്യക്തമാക്കി ബുധനാഴ്ച ഡി.എം.ഒ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മള്‍ട്ടിപ്പിള്‍ മൈലോമ ബാധിതനായ ഇബ്രാഹിംകുഞ്ഞിന് സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന ചികിത്സ കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ ലഭ്യമല്ലെന്നും ഡി.എം.ഒ കോടതിയെ അറിയിച്ചിരുന്നു. അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനാവുമോയെന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനും ഡി.എം.ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കിടത്തി ചികിത്സ നടക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടത് കോടതി അനുവദിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *