റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു, പിന്നിൽ ഇസ്രയേലെന്ന് ഇറാൻ

November 28, 2020 - 11:11 am

ടെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ടെഹ്‌റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിനൊടുവിലാണ് ഫക്രിസാദെ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ടെഹ്റാനിലെ പ്രാന്തപ്രദേശമായ അബ്സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദെയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ.

മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

63 കാരനായ ഫക്രിസാദെ ഇറാന്‍ റെവല്യൂഷണരി ഗാര്‍ഡ് അംഗമായിരുന്നു. മിസൈൽ നിര്‍മ്മാണത്തിലും വിദഗ്ധനായിരുന്നു. ഫക്രിസാദെയുടെ കൊലയ്ക്കു പിന്നിൽ ഇസ്രയേലാണെന്നും തിരിച്ചടി നൽകുമെന്നും ഇറാൻ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *