റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാക്ക് ആന്റ് ജില്ലിലെ ഗാനത്തിന്റെ ലിറിക്കിൽ കിടിലൻ ഗാനവുമായി മഞ്ജുവാര്യർ

November 28, 2020 - 1:14 pm

ജാക്ക് ആന്റ് ജില്ലിലെ ആദ്യഗാനമായ കീം കീം എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിലൂടെ പുറത്തിറങ്ങി.

മഞ്ജു വാര്യർ, ഷൗബിൻ ഷാഹിർ, കാളിദാസ് ജയറാം എന്നിവർ അണിനിരക്കുന്ന സന്തോഷ് ശിവൻ ചിത്രമായ ‘ജാക്ക് ആൻഡ് ജില്ലി’ലെ ഗാനം മഞ്ജു വാര്യർ തന്നെയാണ് ആലപിച്ചിരിക്കുന്നത്. എം.വി.ആർ പകർന്നുനൽകിയ കരുത്തുമായി എം.കെ. കണ്ണൻ

‘പാരിജാത പുഷ്പഹാരത്തി’ൽ വൈക്കം എം.പി മണി പാടി അവതരിപ്പിച്ച ‘കാന്താ തൂകുന്നു തൂമണം’ എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണ് ഈ ഗാനമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.

നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും തിരക്കഥ തയ്യാറാക്കിയതും സന്തോഷ് ശിവൻ തന്നെയാണ്.

അദ്ദേഹത്തോടൊപ്പം ഗോകുലം ഗോപാലൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജെയ്ക്സ് ബിജോയ്, രാം സുന്ദർ, ഗോപി സുന്ദർ എന്നിവരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ വരികൾ – ബി.കെ ഹരിനാരായണൻ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *