റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

November 29, 2020 - 8:21 am

കോട്ടയം: പെണ്‍കുട്ടിയോട് അപമര്യാദമായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം .വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ വെച്ചൂര്‍ ചേരകുളങ്ങര കിഴക്കേപുലപ്പളളില്‍ പി.പി.അനില്‍ (36)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

പെണ്‍കുട്ടി സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്തിരുന്നത്. ടിക്കറ്റ് കൊടുക്കുമ്പോഴും ചില്ലറ വാങ്ങുമ്പോഴും അറിയാത്തമട്ടില്‍ പെണ്‍കുട്ടിയോട് ചേര്‍ന്നു നില്‍ക്കും. പെണ്‍കുട്ടി മാറിനിന്നാലും ഇയാള്‍ അടുത്തെത്തും ഒന്നുരണ്ടുപ്രാവശ്യം ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്‍മാറാന്‍ തയ്യാറായില്ല .കഴിഞ്ഞദിവസം ടിക്കറ്റ് നല്‍കി പണം വാങ്ങുമ്പോള്‍ ഇയാളുടെ കൈ പെണ്‍കുട്ടിയുടെ മാറത്ത് മുട്ടുകയായിരുന്നു.

ഇതേ തുടര്‍ന്ന പെണ്‍കുട്ടി വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന പിതാവ് വെളളൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ഇയാളെ പിടികൂടുകയായിരുന്നു. ബസ് കുഴിയില്‍ വീണപ്പോള്‍ അറിയാതെ കൈമുട്ടിയതാമെന്നാണ് കണ്ടക്ടറുടെ വിശദീകരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *