റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭീകരാക്രമണത്തില്‍ നാല്‍പ്പതിലേറെ കര്‍ഷകര്‍ കൊല്ലപ്പെട്ടു

November 30, 2020 - 9:13 am

നൈജീരിയ: നെല്‍കര്‍ഷകരും മത്സ്യ തൊഴിലാളികളും ഉള്‍പ്പടെ നാല്‍പ്പതിലേറെപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. നൈജീരിയയുടെ വടക്കന്‍ സംസ്ഥാനമായ ബോര്‍ണിയായില്‍ വിളവെടുപ്പിനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ബോങ്കോ ഹറാം അംഗങ്ങളെന്ന് സംശയിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച(28/11/2020)യായിരുന്നു സംഭവം.

13 വര്‍ഷത്തിന് ശേഷം പ്രാദേശിക കൗണ്‍സിലിലേക്ക് തെരഞ്ഞടുപ്പ് നടന്ന ദിവസമാണ് കൂട്ടക്കൊല അരങ്ങേറിയത്. പരമ്പരാഗതമായി നെല്‍ കൃഷി ചെയ്യുന്ന സബര്‍മരി സമുദായത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. ഗരിന്‍ക്വാശബയിലെ വയലില്‍ വിളവെടുപ്പ് നടത്തുന്നതിനിടെ സായുധരായ അക്രമികള്‍ ഇവരെ വളഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കര്‍ഷകസംഘം നേതാവ് മലാം സബര്‍മരി പറഞ്ഞു. 44 മൃതദേഹങ്ങളാണ് മറവുചെയ്തതെന്ന് ബോര്‍ണോ മേഖലയില്‍ നിന്നുളള പാര്‍ലമെന്ഡറംഗം അഹമ്മദ് സദോമി ഹാജി പറഞ്ഞു. അക്രമത്തെ നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുക്കാരി അപലപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *