റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കയര്‍ കഴുത്തില്‍ കുരുങ്ങി അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

November 30, 2020 - 9:04 am

കാസര്‍കോട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. രാവണേശ്വരം സ്വദേശി രതീഷ് അരയി (35) ആണ് മരിച്ചത്. ഇക്ബാല്‍ ജംങ്ഷനില്‍ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം .കാഞ്ഞാങ്ങാട് ഭാഗത്ത് എഞ്ചിന്‍ തകരാറുമൂലം വഴിയില്‍ കിടന്ന പാഴ് വസ്തുക്കള്‍ കയറ്റിയ ഗുഡ്‌സ് ഓട്ടോ റിക്ഷയെ മറ്റൊരു വാഹനം ഉപയോഗിച്ച് നീളമുളള കയര്‍കൊണ്ട് കെട്ടിവലിച്ചുകൊണ്ടു വരുന്നതിനിടയിലാണ് അപകടം.

ആദ്യവാഹനം ഇക്ബാല്‍ ജംങ്ഷനിലുളള റോഡിലേക്ക് തിരിഞ്ഞ ഉടന്‍ പിറകില്‍ എഞ്ചിന്‍ തകരാറുളള വാഹനം കെഎസ്ടിപി റോഡിലുളള സമയത്ത് കാഞ്ഞാങ്ങാട് ഭാഗത്തുനിന്നുവന്ന ബൈക്കില്‍ രാവണേശ്വരത്തേക്ക് പോവുകയായിരുന്ന രതീഷിന്റെ കഴുത്തില്‍, കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കുരുങ്ങുകയായിരുന്നു.

യുവാവ് റോഡിലേക്ക് തെറിച്ചുവീണു.ബൈക്ക് ഏതാനം മീറ്റര്‍ അകലേക്ക് തെറിച്ചുപോയി ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിവലിക്കാന്‍ ഉപയോഗിച്ച നീളമുളള കയര്‍ യുവാവിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. രക്തം വാര്‍ന്ന് റോഡില്‍ തളം കെട്ടിയിരുന്നു. തുടര്‍ന്ന് അഗ്നി രക്ഷാ സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *