റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു

November 30, 2020 - 7:59 am

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പെരുമാറ്റ ചട്ടം ലംഘിച്ച് സ്ഥാപിച്ചിരുന്ന 1071 പ്രചാരണ സാമഗ്രികള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കംചെയ്തു.വിവിധ താലൂക്കുകളില്‍ പൊതു സ്വ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങളും ഫ്‌ളക്‌സ് . ബാനര്‍, ബോര്‍ഡ് എന്നിവയുമാണ് താലൂക്ക് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.

മുകുന്ദപുരം താലൂക്കില്‍ 32 തോരണങ്ങളും 3 കൊടികളുമാണ് നീക്കം ചെയ്തത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 53 പോസ്റ്ററുകളും 13 ബാനറുകളും 84 തോരണങ്ങളും 24 കൊടികളും 12 ബോര്‍ഡുകളും നീക്കം ചെയ്തു. ചാലക്കുടിയില്‍ 8 ബോര്‍ഡുകളും 12 ബാനറുകലും 32 കൊടികളും റോഡില്‍ വരച്ച 2 ചിഹ്നങ്ങളും നീക്കം ചെയ്തു.തലപ്പിളളിതാലൂക്കില്‍ 190 പോസ്റ്റുകളും 90 കൊടികളും 11 സെറ്റ് തോരണങ്ങളും നീക്കം ചെയ്തു. ചാവക്കാട് താലൂക്കില്‍ നിന്നും 130 പോസ്റ്റരുകള്‍, നീക്കം ചെയ്തു. . തൃശൂര്‍ താലൂക്കില്‍ നിന്ന് 12 ബോര്‍ഡുകളും കുന്നംകുളം താലൂക്കില്‍ നിന്ന 300 പോസ്റ്ററുകളും 28 ഫ്‌ളക്‌സുകളും 35 ബാനറുകളും നീക്കം ചെയ്തു.

പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ എല്ലാം അതത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നീക്കം ചെയ്ത്ത്. തഹ്‌സീല്‍ദാര്‍മാരായ എം സന്ദീപ്,രാജേഷ് സിഎസ്, രാജു ഇ.എന്‍,രേവ.കെ, ഐ.ജെ മധുസൂദനന്‍,റഫീക്ക് പി.യു, ജീവ പി.എസ്, തുടങ്ങിയവര്‍ നീക്കം ചെയ്യുന്നതിന് നേതൃത്വം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *