റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു

December 1, 2020 - 11:37 am

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ് എംഎല്‍എ യെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു. അര്‍ബുദ രോഗത്തിന്‌ ചികിത്സയിലുളള ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ്‌ കോടതി അനുമതി നല്‍കിയത്‌.

ചോദ്യം ചെയ്യലിന്റെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട്‌ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ്‌ തിരുവനന്തപുരം യുണിറ്റ്‌ ഡിവൈഎസ്‌പി ശ്യാംകുമാര്‍ പറഞ്ഞു. മൊഴി പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യമണമോയെന്ന കാര്യം തീരുമാനിക്കുമെന്നും വിജിലന്‍സ്‌ വ്യക്തമാക്കി.

കോവിഡ്‌ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുമായാണ്‌ മൂന്നംഗ അന്വേഷണ സംഘം ആശുപത്രിയിലെത്തിയത്‌. കോടതി നിര്‍ദ്ദേശ പ്രകാരം ഒരുമണിക്കൂര്‍ ചോദ്യം ചെയ്‌ത്‌ശേഷം 15 മിനിറ്റ്‌ ഇടവേള നല്‍കി. രാവിലെ 10ന്‌ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട്‌ നാലുമണിക്കാണ്‌ അവസാനിച്ചത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *