ന്യൂ ഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍കേസ് വെള്ളിയാഴ്ച(4/12/2020) സുപ്രീം കോടതിയില്‍. ജസ്റ്റീസ് യു.യു. ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദ്ദേശം അനുസരിച്ച് വാദങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പ് സിബിഐ നല്‍കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി വരണമെന്നാണ് സിബിഐ യോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റി വെക്കാനാണ് സാധ്യത. പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി ലാവ്‌ലിന്‍ കേസില്‍ നിന്ന് കുറ്റ വിമുക്തരാക്കിയിരുന്നു.
അതേസമയം ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍.ശിവദാസന്‍,കെ.ജി രാജശേഖരന്‍,എന്നിര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ യും കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുളള ഉദ്യോഗസ്ഥരും സുപ്രീം കോടതിയിലെത്തിയത്.
